ThiruvananthapuramNattuvarthaKeralaNews

അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺ സോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

Also Read : ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ

യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ, എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നാട്ടുകാർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.

എന്നാൽ ഇന്നലെ രാത്രിയോടെ മൂവരെയും കാണാതായി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button