വാഷിംഗ്ടണ്‍: ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ഗൂഗിൾ പരസ്യവിതരണത്തില്‍ അടിമുടിമാറ്റം വരുത്തുന്നതായി റിപ്പോർട്ട്. 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാടാണ് ഇപ്പോൾ കമ്പനി എടുത്തിരിക്കുന്നത്.
അതായത് 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് വ്യക്തിയുടെ താല്‍പര്യങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ പരസ്യവിവരണം നടത്തുന്നത് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.18 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.
Post Your Comments