KeralaLatest NewsNews

സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റാൻ തീരുമാനിച്ചിട്ടില്ല : കോടിയേരി

തിരുവനന്തപുരം : സിപിഎം പാർട്ടി സമ്മേളനത്തിന്റെ തീയതി മാറ്റാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നിശ്ചിത തീയതികളില്‍ തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ചേ പാര്‍ട്ടി പരിപാടികള്‍ നടത്താവൂയെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Read Also  :  യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കും: മുന്നറിയിപ്പുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഓരോ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. ആവശ്യമുള്ള പ്രദേശങ്ങളില്‍ സാമൂഹിക അടുക്കളകള്‍ ആരംഭിക്കണം. വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത് ഉത്തരവാദിത്തമായി കണക്കാക്കി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button