Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19corona positive storiesLatest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് അമ്പതിനായിരത്തിലേറെ കോവിഡ് രോഗികൾ: രോഗവ്യാപനം കൂടുതൽ 20 നും 30 നും ഇടയിലുള്ളവരിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 20 നും 30 നും ഇടയിലുള്ളവരിലാണ് കൂടുതൽ രോഗവ്യാപനമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനം വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനവുമായി അബുദാബി പോലീസ്

അതേസമയം കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: യുഎഇ ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കും: മുന്നറിയിപ്പുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button