മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന വാഹനാപകടത്തിൽ ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. എംഎല്‍എ വിജയ് രഹാങ്കഡേലിന്റെ മകന്‍ അവിഷ്‌കര്‍ രഹാങ്കഡേല്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സെല്‍സുര ഗ്രാമത്തിന് സമീപമുള്ള പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോവുകയായിരുന്നു ഇവർ. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും വാര്‍ധ സവാങ്കി മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ഥികളാണ്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
Read Also : ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷന് നാളെ തുടക്കമാകും
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments