ഡൽഹി : ഡൽഹി സർവ്വകലാശാല 635 പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
പ്രൊഫസർ തസ്തികയിൽ 449 ഒഴിവുകളാണുള്ളത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 186 ഒഴിവുകളുണ്ട്. യുജിസി സ്കെയിൽ അനുസരിച്ചാണ് ശമ്പളം. മികച്ച അക്കാദമിക് നിലവാരമുള്ളവരായിരിക്കണം തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾ.
Read Also : ഹിന്ദി പഠിച്ചാലൊരു കുഴപ്പവും സംഭവിക്കില്ല’ : തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി
യുആർ, ഒബിസി, ഇഡബ്ലിയുംഎസ് എന്നിവർക്ക് 2000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് റ്റി, പിഡബ്ലിയുഡി എന്നിവർക്ക് ഫീസില്ല. du.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചുരുക്കപ്പട്ടികയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
Post Your Comments