കൊച്ചി : എസ്എന്‍ഡിപി യോഗം പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്എൻഡിപി യോഗം മുന്നോട്ട് പോയതെന്നും അതിൽ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്എന്‍ഡിപി മുന്നോട്ട് പോയത്. 25 കൊല്ലമായി ഞാന്‍ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയില്‍ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ. ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്. നിങ്ങള്‍ ആവശ്യമില്ലാത്തതൊന്നും പറയണ്ട. ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങള്‍ക്കറിയാം’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read Also : എസ്എന്‍ഡിപി പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി: വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി
1999ല്‍ വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുന്നൂറ് അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു തെരഞ്ഞെടുപ്പ് രീതി. എന്നാൽ, ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി.
Post Your Comments