കെയ്റോ: ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അറബ് ലീഗ്. കുറച്ചു ദിവസം മുൻപ്, അബുദാബി ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണത്തിന് പശ്ചാത്തലത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്.
ഈജിപ്തിലെ കെയ്റോയിൽ വെച്ചാണ് യോഗം നടന്നത്. അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നൽകിയത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അറബ് രാജ്യങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ആക്രമണങ്ങൾ സിവിലയൻ കേന്ദ്രങ്ങൾക്കും എണ്ണ വിതരണ ശൃംഖലയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഹൂതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ഗൾഫ് മേഖലയോടും യെമൻ ജനതയോടും ഇതു പോലയുള്ള കടുത്ത കുറ്റകൃത്യങ്ങൾ ഹൂതികൾ ആവർത്തിക്കുമെന്ന് യു.എ.ഇ സഹമന്ത്രി ഖലീഫ അൽ മറാർ പറഞ്ഞു.
Post Your Comments