ന്യൂജഴ്‌സി: രണ്ടു വയസ്സുകാരന്‍ ഓൺലൈനിൽ നിന്ന് വാങ്ങിയ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ കണ്ട് അമ്പരന്ന് വീട്ടുകാർ. അമ്മയുടെ ഫോണില്‍ കളിച്ചാണ് രണ്ടു വയസ്സുകാരന്‍ ഓൺലൈനിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ ഓഡര്‍ ചെയ്തത്. ന്യൂജഴ്‌സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിന്റെയും രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ആണ് ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകൾ ഓണ്‍ലൈന്‍ ഷോപ്പിംങ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്.
നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു ഫോണിൽ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും പല തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് വാങ്ങുന്നതിനായി മാധു ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആപ്പിന്റെ കാര്‍ട്ടില്‍ സൂക്ഷിച്ചിരുന്നു അവയാണ് വാങ്ങിയതെന്ന് വാങ്ങിയിരിക്കുന്നതായി മനസ്സിലാക്കി.
നമുക്ക് പെൺകുട്ടികളെ കരുത്തരാക്കാം, ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം: നിമിഷ സജയൻ
തുടര്‍ന്ന് തന്റെ ഭര്‍ത്താവും മുതിര്‍ന്ന രണ്ട് കുട്ടികളും സാധനങ്ങള്‍ വാങ്ങിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് 2 വയസ്സുള്ള മകന്‍ ആയാംഷിലേക്ക് സംശയം നീളുന്നത്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്നും അയാംഷിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.
A toddler from #NewJersey accidentally ordered almost Rs 2 lakhs worth furniture from #Walmart. The tech-savvy toddler apparently had been playing on his mother’s phone. Package after package has been arriving since last one week at their home.#Toddler #children #smartphones pic.twitter.com/kHIKZSOmNE
— Sudhakar Udumula (@sudhakarudumula) January 23, 2022
Post Your Comments