CinemaMollywoodLatest NewsKerala

ചിരിയുടെ അകമ്പടിയോടെ ‘തിരിമാലി’ തയ്യാറാകുന്നു

തിരിമാലി തയ്യാറാകുന്നു
…………… ………………………….
സമീപകാല മലയാള സിനിമയിൽ പൂർണ്ണമായും ചിരിയുടെ അകമ്പടിയോടെ എത്തുന്ന ചിത്രമാണ്. തിരിമാലി’ എയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് നവാഗതനായ രാജീവ് ഷെട്ടിയാണ്. കേരളത്തിലും. നേപ്പാളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. സൂപ്പർതാര പരിവേഷമില്ലാത്ത ചിത്രമാണെങ്കിലും, ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി മാറിയ സാഹചര്യത്തേക്കുറിച്ച് നിർമ്മാതാവ് എസ്.കെ.ലോറൻസ് വ്യക്തമാക്കുന്നതു ശ്രദ്ധിക്കാം.

“കേരളത്തിലും നേപ്പാളിലുമായി നടക്കുന്ന ഒരു കഥയാണിത്. ചിത്രത്തിൻ്റെ തിരക്കഥ മുതൽ ഒരു നിർമ്മാതാവെന്ന നിലയിൽ അതീവ ശ്രദ്ധയോടെയാണ് ഓരോ കാര്യത്തിലും ഇടപെട്ടു പ്രവർത്തിച്ചത്. കഥ പറഞ്ഞപ്പോൾ, നേപ്പാളിലെ ചിത്രീകരണത്തിൻ്റെ പ്രതിസന്ധികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. നേപ്പാളിലെ ചിത്രീകരണത്തിന് വലിയ സാമ്പത്തികച്ചെലവും ഉണ്ടായി. അതു ചിത്രത്തിന് ആവശ്യമാണന്നറിയാമെന്നതിനാൽ, സിനിമ ആവശ്യപ്പെട്ടതൊക്കെ ചെയ്യുന്നതിന് മറ്റൊന്നും നോക്കിയില്ല.ചിത്രത്തിൻ്റെ ക്വാളിറ്റി മാത്രമേ ശ്രദ്ധിച്ചുള്ളു.”


മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ താരങ്ങളാണ് ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. ഇവർക്കെല്ലാം നന്നായി പെർഫോം ചെയ്യാനുള്ള അവസരങ്ങൾ ഈ ചിത്രത്തിലുണ്ട്. നേപ്പാളിൽ ചിത്രീകരിക്കേണ്ട കുറച്ചു ഭാഗങ്ങൾ കുളു, മനാലി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ, അതിമനോഹരമായ ദൃശ്യവിസ്മയമാക്കി ഈ ചിത്രത്തെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട്”.

നാട്ടിൽ പാരമ്പര്യമായി ലോട്ടറിക്കച്ചവടം നടത്തുന്ന ഒരു കുടുംബത്തിലെ ഇളം തലമുറക്കാരനാണ് ബേബി. ഇന്ന് ലോട്ടറിക്കച്ചവടം നടത്തുന്നത് ബേബിയാണ്. ബേബി കട നടത്തുന്നത് അവറാച്ചൻ്റെ കെട്ടിടത്തിലാണ്. ഏതു സാഹചര്യത്തിലും പൊളിച്ചു മാറ്റാൻ നിൽക്കുന്ന ഒരു പഴയ കെട്ടിടമാണിത്. കഥയുടെ ഒരു ഘട്ടത്തിൽ ഈ ബിൽഡിംഗിനും ഏറെ പ്രാധാന്യമുണ്ട്.

ബേബിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നം ഇതിനിടയിൽ ഉണ്ടായി. അതിനായി നേപ്പാളിലേക്ക് യാത്ര പോകേണ്ടതായി വരുന്നു, കൂടെ ആന്മ സുഹുത്തായ പീറ്ററും നാട്ടിലെ പലിശക്കാരനായ അലക്സാണ്ടറും ചേർന്ന് നേപ്പാളിലേക്കൊക്കൊരു യാത്ര

അപരിചിതമായ സ്ഥലം, ഭാഷ…യാത്രക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങളും തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ .ഇതിനിടയിൽ, അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഉണ്ടാകുന്നു. ബിബിൻ ജോർജാണ് ബേബിയെ അവതരിപ്പിക്കുന്നത്.

പീറ്റർ, അലക്സാണ്ഡർ, അവറാച്ചൻ എന്നിവരെ യഥാക്രമം, ധർമ്മജൻ ബൊൾഗാട്ടി, ജോണി ആൻ്റണി, സലിം കുമാർ എന്നിവരും അവതരിപ്പിക്കുന്നു. ഇന്നസൻ്റ്, ഹരിഷ് കണാരൻ ,നസീർ സംക്രാന്തി, സോഹൻ സീനു ലാൽ, ഇടവേള ബാബു തെസ്നി ഖാൻ, എന്നിവരും പ്രധാന താരങ്ങളാണ്. അന്നാ രേഷ്മ രാജനാണ് നായിക. നേപ്പാളിലെ പ്രശസ്ത നായിക സ്വസ്തിമാ കട്ക ഈ ചിത്രത്തിലെ പ്രധാന വേഷത്തിലഭിനയിക്കുന്നു.

സേവ്യർ അലക്സും’രാജീവ് ഷെട്ടിയും ചേർന്നാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.
ഒരു ഹിന്ദി ഗാനമുൾപ്പടെ, നാലു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനാണ് ഇതിലെ ഹിന്ദി ഗാനമാലപിച്ചിരിക്കുന്നത്.

ഗാനങ്ങൾ – അജീഷ് ദാസ്.
സംഗീതം-ബിജിപാൽ .
ഫൈസൽ അലി ഛായാ ഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അഖിൽ രാജ്
മേക്കപ്പ്-റോണക്സ് സേവ്യർ – കോസ്റ്യും ഡിസൈൻ-ഇർഷാദ് ചെറുകുന്ന്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മനേഷ് ബാലകൃഷ്ണൻ.- രതീഷ് മൈക്കിൾ.
പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ശ്രീകുമാർ ചെന്നിത്തല.
വാഴൂർ ജോസ്.
ഫോട്ടോ – ഷിജാസ് അബ്ബാസ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button