News

84-ാം വയസില്‍ നരക യാതന അനുഭവിക്കുന്ന ആരുമില്ലാത്ത ഈ അമ്മയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി

തിരുവനന്തപുരം : ഒരുകാലത്ത് പ്രൗഡിയോടെ ജീവിച്ച വനിത, ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥ, എന്നാല്‍ ഇന്ന് 84-ാം വയസില്‍ വാര്‍ധക്യത്തിന്റെ അവശതകളില്‍ താങ്ങും തണവുമില്ലാതെ തിരുവനന്തപുരത്തെ ശരണാലയത്തിലാണ്. ഇത് രാധാറാണി, ആരും ആശ്രയമില്ലാതെ മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ്. ഒപ്പം അര്‍ബുദത്തിന്റെ അവശതകളും കൂട്ടായി ഉണ്ട്.

Read Also : സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസ്: വിഎസിന് കനത്ത തിരിച്ചടി, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണം

ഇഎംഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു രാധാ റാണി. അഞ്ചുതെങ്ങ് സ്വദേശിയായ രാധാ റാണിയക്ക് മാനസിക അസ്വാസ്ഥ്യത്തിനു പുറമെ ക്യാന്‍സര്‍ രോഗവും ഉണ്ട് . പഞ്ചാബിയായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അവിവാഹിതയായ മകളും രോഗിയാണ്.

ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇവരുടെ സര്‍വീസ് ആനൂകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയാണ് . എന്നാല്‍ ഇത് തിരിച്ചുകിട്ടാന്‍ ആരോരുമില്ലാത്ത തനിയ്ക്കായി സുരേഷ്‌ഗോപി ഇടപെടുമെന്ന പ്രതീക്ഷ ഈ അമ്മ തുറന്ന് പറഞ്ഞിരുന്നു . ഇത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്.

പിന്നാലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുകന്‍ വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം തേടി. രോഗിയാണെന്നും, ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കാണിച്ച് രാധാ റാണി മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസും കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button