KasargodKeralaNattuvarthaLatest NewsNews

ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം: പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. വ്യാജ ഐഡിയില്‍ നിന്ന് ക്ലാസില്‍ നുഴഞ്ഞുകയറിയ യുവാവാണ് അശ്ലീല ചേഷ്ടകളോടെ അര്‍ദ്ധനഗ്നനായി നൃത്തം ചെയ്തത്. കാഞ്ഞങ്ങാട്ടെ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ നടന്ന സംഭവത്തിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയിലെത്തിയ യുവാവാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവാവ് അശ്ലീല ചേഷ്ടകളുമായി നൃത്തം ചെയ്യുകയായിരുന്നു.

അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കെ ഫായിസ് എന്ന ഐഡിയില്‍ നിന്നെത്തിയ ആള്‍ മുഖം മറച്ച്‌ അര്‍ദ്ധനഗ്നനായി നൃത്തം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വിദ്യാര്‍ത്ഥികളില്‍ പലരും ഓൺലൈൻ ക്ലാസില്‍ നിന്ന് പുറത്തു പോയി. വിദ്യാര്‍ഥികളുടെ ലിങ്ക് ഉപയോഗിച്ച്‌ മറ്റാരെങ്കിലും ക്ലാസില്‍ നുഴഞ്ഞ് കയറിയതാണോയെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അധ്യാപികയുടെ പരാതിയെ തുടർന്ന് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button