KeralaNattuvarthaLatest NewsNews

പരാതിക്കാരി സുഹൃത്തായിരുന്നു, ഗൂഢ ലക്ഷ്യത്തോടെയാണ് എന്നോട് സൗഹൃദം സ്ഥാപിച്ചത്: മുൻ‌കൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ മുൻ‌കൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാർ ആരോപിച്ചത്.

Also Read:മുംബൈയിലും കൊൽക്കത്തയിലും കൊവിഡ് കേസുകൾ കുറയുന്നു: നിയന്ത്രണങ്ങളിൽ ഇളവുകൾ

മീ ടൂ വിവാദത്തെ തുടർന്ന് ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു യൂട്യൂബറായിരുന്ന ശ്രീകാന്ത് വെട്ടിയാർ. പിറന്നാൾ ദിവസം ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചെന്നും, വിവാഹ വാഗ്ദാനം നൽകി വീണ്ടും പീഡിപ്പിച്ചെന്നുമാണ് വെട്ടിയാർക്കെതിരെയുള്ള യുവതിയുടെ പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. തന്റെ രണ്ട് ഫോണുകളും ഓഫ്‌ ചെയ്തിട്ടായിരുന്നു യുവാവ് ഒളിവിൽ പോയത്. അതേസമയം, പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയായിരുണെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button