KeralaNattuvarthaLatest NewsNews

ജനങ്ങളെ വെള്ളം കുടിപ്പിക്കാനൊരുങ്ങി കേരള സർക്കാർ: ‘ഹില്ലി അക്വാ’ പദ്ധതി നടപ്പിലാകുന്നു

തിരുവനന്തപുരം: കുപ്പിവെള്ള രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള സർക്കാരിന്റെ ‘ഹില്ലി അക്വാ’ പദ്ധതിയുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളം തയ്യാറാകുന്നു. ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Also Read:2200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി, തിരിച്ചുപിടിക്കാനുള്ളത് 1000ഏക്കർ: ഭൂമാഫിയയുടെ മുന്നില്‍ പതറി റവന്യൂ വകുപ്പ്

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അരുവിക്കരയിലെ പ്ളാന്റില്‍ `ഹില്ലി അക്വാ’യുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും അധികൃതരും നിര്‍ദേശിക്കുകയായിരുന്നു.

തുടക്കത്തിൽ അരുവിക്കരയില്‍ രണ്ട് ഷിഫ്റ്റുകളിലായി 57,600 ലിറ്റര്‍ കുപ്പിവെള്ളം ഉത്പാദിപ്പിക്കും. തൊടുപുഴയിലും ഇതേ അളവിലേക്ക് ഉത്പാദനം വർധിപ്പിയ്ക്കാനാണ് തീരുമാനം. അവിടെനിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതിനുപുറമേ, 500 മില്ലി ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പിവെള്ളവും വിപണിയിലെത്തും. ആലുവയിലും കോഴിക്കോട്ടും താമസിയാതെ പ്ളാന്റ് തുടങ്ങാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button