ഇസ്ലാമാബാബാദ്: പാകിസ്ഥാനിൽ പണപ്പെരുപ്പം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഓരോ ദിവസവും റോക്കറ്റു പോലെ പണപ്പെരുപ്പം കുതിച്ചുയരുന്നതോർത്ത് തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.
ഈ വസ്തുത തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ ഇമ്രാൻ, ഇന്ന് പാകിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയടക്കം വില അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ, ജനങ്ങൾ ഓരോ നഗരത്തിലും രൂക്ഷമായ പ്രതിഷേധം നടത്തുകയാണ്.
കോവിഡ് പ്രതിസന്ധി കൂടിയാകുമ്പോൾ രാജ്യത്തെ പ്രശ്നങ്ങൾ ഇരട്ടിക്കുകയാണ്. മഹാമാരിയുടെ പ്രതിസന്ധി മറികടക്കാൻ ഇതുവരെ പാകിസ്ഥാൻ എട്ട് ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചു കഴിഞ്ഞു. എന്നാൽ,യു.എസിനെപ്പോലെയുള്ള വികസിത രാഷ്ട്രങ്ങൾ 6000 ബില്യൺ ഡോളറാണ് കോവിഡ് ബാധിതരായ ജനങ്ങളുടെ ക്ഷേമത്തിനായി ചെലവാക്കുന്നതെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
Post Your Comments