CricketLatest NewsNewsSports

അവസാന ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ഏകദിനപരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

ഇന്ത്യയ്‌ക്കെതിരേയുള്ള ഏകദിനപരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് മുട്ടുമടക്കതെ ദക്ഷിണാഫ്രിക്ക നാലു റണ്‍സിന് ന്യൂലാന്റ്‌സിലെ മത്സരത്തിലും വിജയം നേടി. ഇതോടെ ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ പരമ്പര വിജയത്തില്‍ പാകിസ്താനൊപ്പമായി.

ആദ്യ രണ്ടു മത്സരം ജയിച്ച് നേരത്തേ തന്നെ ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു. അതേസമയം, ആശ്വാസ ജയം തേടിയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 288 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍ നിരയും വാലറ്റവും പൊരുതിയെങ്കിലും മധ്യ നിര തകര്‍ന്നത് ഇത്തവണയും വിനയായി.

മുന്‍ നായകന്‍ വിരാട് കോഹ്ലി (65), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (61) വാലറ്റത്ത് ദീപക് ചഹറും (54) സൂര്യകുമാര്‍ യാദവും (39) മികച്ച പോരാട്ടം നടത്തിയെങ്കിലും ഈ താരങ്ങൾ കൂടാരം കയറിയതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷയും അവസാനിച്ചു. കോഹ്ലി 84 പന്തുകളില്‍ അഞ്ചു ബൗണ്ടറികളുമായാണ് 65 റണ്‍സ് എടുത്തത്. ധവാന്‍(61) 73 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി.

Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്

വാലറ്റത്ത പൊരുതിക്കളിച്ച ചഹര്‍ 34 പന്തുകളില്‍ അര്‍ദ്ധശതകം പിന്നിട്ടു. അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സും പറത്തി. ശ്രേയസ് അയ്യറിന് ഇത്തവണയും താളം കണ്ടെത്താനായില്ല. 26 റണ്‍സ് എടുത്തു മടങ്ങി. നായകന്‍ കെഎല്‍ രാഹുല്‍ ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ യുവതാരം ഋഷഭ് പന്ത് പൂജ്യത്തിനും പുറത്തായി. നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കായി മുന്‍ നായകന്‍ ക്വിന്റണ്‍ ഡീകോക്ക് (124) സെഞ്ച്വറിയും റാസി വാന്‍ ഡസന്റെ അര്‍ദ്ധശതക (52)വും നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button