Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായാറാഴ്ച്ച സ്ഥിരീകരിച്ചത് 4,535 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 4,535 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,072 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോ ? എന്തുകൊണ്ട് ടാബ്ലോ നിരസിച്ചു : കേന്ദ്രത്തിനെതിരെ മമതാ ബാനര്‍ജി

6,52,354 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,99,834 പേർ രോഗമുക്തി നേടി. 8,920 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 655 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button