തിരുവനന്തപുരം : സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും ലഭിക്കാന്‍ നാം ഇനിയുമേറെ മുന്നോട്ട് പോവാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ബാലികാ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Read Also : ട്രാൻസ്‌ജെൻഡർ അനന്യയുടെ ആത്മഹത്യ: റീനൈ മെഡിസിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
കുറിപ്പിന്റെ പൂർണരൂപം :
ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിൻ്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാം.
Post Your Comments