മനാമ: സ്വകാര്യ മേഖലയിൽ ഇരുപത്താറായിരത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകിയതായി ബഹ്‌റൈൻ. തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അൽ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് ഇത്രയും പേർക്ക് തൊഴിൽ നൽകിയത്. ബഹ്റൈനിലെ 6642 സ്വകാര്യ സ്ഥാപനങ്ങളിലായാണ് പൗരന്മാർക്ക് ജോലി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഡൈ്വസറി മിഷൻ അധികൃതരുമായി നടത്തിയ ഒരു വിർച്യുൽ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: വിചാരണ നീട്ടി നൽകില്ല: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
കോവിഡ് വൈറസ് വ്യാപനം ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിൽ ബഹ്റൈൻ സ്വീകരിച്ച നിലപാടുകൾ, സാമ്പത്തിക ഉത്തേജന പദ്ധതികൾ, തൊഴിൽ മേഖലയുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നടപടികൾ തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓരോ വർഷവും 20000 ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ നൽകാനും പതിനായിരം പൗരന്മാർക്ക് തൊഴിൽ പരിശീലനം നൽകാനും ബഹ്‌റൈൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments