Latest NewsJobs & VacanciesNewsCareerEducation & Career

വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു: അഭിമുഖം ജനുവരി 27-ന്

കാസർഗോഡ് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗും, കരിയര്‍ ഗൈഡന്‍സും നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. യോഗ്യത എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൌണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുുഡന്റ്, കൌണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

Read Also  :  ആവശ്യമില്ലാത്തിടത്തും അറ്റക്കുറ്റപ്പണി, വച്ചു പൊറുപ്പിക്കില്ല, നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ച് മന്ത്രി

നിയമന കാലാവധി 2022 ഫെബ്രുവരി മുതല്‍ 2022 മാര്‍ച്ച് 31 വരെ താല്‍കാലിക കരാര്‍ നിയമനം. പ്രതിഫലം:പ്രതിമാസം 18000/ രൂപ. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, (പകര്‍പ്പ് കരുതണം) പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ കാസര്‍കോഡ് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ജനുവരി 27-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍ 04994 255 466

shortlink

Related Articles

Post Your Comments

Related Articles


Back to top button