
പടിഞ്ഞാറത്തറ: പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില് അബൂബക്കറിന്റെ മകന് റാഷിദ് (27) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കൽപ്പറ്റ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.എം ജോമിയും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം ബൈക്കിലാണ് റാഷിദ് ഇവിടെയെത്തിയത്. സമീപത്തെ റിസോർട്ടിൽ കണ്ണൂർ സ്വദേശികളായ മറ്റ് സുഹ്യത്തുക്കളെ കാണാനെത്തിയതായിരുന്നു റാഷിദ്.
Post Your Comments