അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി. യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ടുണീഷ്യൻ വിദേശകാര്യ മന്ത്രി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
യുഎഇയുടെ സുരക്ഷയും പരമാധികാരവും തകർക്കുക എന്ന ലക്ഷ്യമിട്ടുള്ള ഈ ഭീകരാക്രമങ്ങളിലുള്ള വിയോജിപ്പ് പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അബുദാബിയിലുണ്ടായ സ്‌ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് നേരത്തെ യുഎഇ സ്ഥിരീകരിച്ചിരുന്നു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: കേരളത്തിൽ നടക്കുന്നത് ഓൺലൈൻ ഭരണം, ഓൺലൈൻ കോവിഡ് പ്രതിരോധം: പരിഹാസവുമായി രമേശ് ചെന്നിത്തല
Post Your Comments