തിരുവനന്തപുരം: .കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്.
ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments