AlappuzhaLatest NewsKeralaNattuvarthaNews

നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിന് ഉള്ള ചികില്‍സ എന്റെ കയ്യില്‍ ഇല്ല: വിശദീകരണവുമായി സിഐ വിനോദ്

ആ കാറിലിരുന്ന സ്ത്രീയാണ് കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചത്

കൊല്ലം: കായംകുളം എംഎസ്‌എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ യുവാവിനെയും ഉമ്മയേയും വസ്ത്രത്തിന്റെ പേരിൽ പൊലീസ് തടഞ്ഞെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് സിഐ പോകാന്‍ സമ്മതിക്കാതിരുന്നതെന്നും അത് ചോദിച്ചപ്പോള്‍ വസ്ത്രം പ്രശ്‌നംമാണെന്ന് പറഞ്ഞെന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത് വലിയ വിവാദമായി. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്.

അഫ്‌സല്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച ആരോപണങ്ങളൊന്നും ശരിയല്ലെന്ന് സിഐ വിനോദ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇങ്ങനെ.. ‘ഇന്ന് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളായതിനാല്‍ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് വിട്ടത്. പ്രത്യേകിച്ച്‌ കൊല്ലം – ആലപ്പുഴ അതിര്‍ത്തി പ്രദേശമാണത്. അടുത്ത ജില്ലയിലേയ്ക്ക് കടക്കുന്ന വാഹനങ്ങളാണ് അതുവഴി വരുന്നതെന്നതിനാല്‍ അത്രത്തോളം കര്‍ശനമായാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ട്രയിന്‍ – ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തവര്‍, കല്യാണക്കുറി കാണിക്കുന്നവര്‍, മരണത്തിന് പോകുന്നവര്‍ അങ്ങനെ അത്യാവശ്യക്കാരെ മാത്രമായിരുന്നു കടത്തിവിട്ടിരുന്നത്.

read also: നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കാനും കാന്‍സര്‍ മാറാനും പൂജ : 30 ലക്ഷം തട്ടിയ ആള്‍ദൈവം അറസ്റ്റില്‍

കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് ആ കുടുംബം വന്നത്. അതൊരു അടിയന്തര ആവശ്യമല്ലാത്തതിനാല്‍ അവരോട് തിരിച്ചുപോകാന്‍ പറഞ്ഞു. ഇന്നലെയും അവധിദിവസമായതിനാല്‍ അവര്‍ക്ക് ഇന്നലെ വേണമെങ്കില്‍ ആ കുട്ടിയെ വിളിച്ചുകൊണ്ടുവരാമായിരുന്നു. അല്ലെങ്കില്‍ നാളെ പോയി വിളിക്കാം. അതുകൊണ്ട് ആലപ്പുഴ ജില്ലയിലേയ്ക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ആ കാറിലിരുന്ന സ്ത്രീയാണ് കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പര്‍ദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചത്. നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികില്‍സ എന്റെ കയ്യിലില്ലെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അല്ലാതെ പോസ്റ്റില്‍ പറയുന്നത് പോലെ വസ്ത്രം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല’.

‘വാഹനപരിശോധനകള്‍ നടത്തികൊണ്ടിരുന്ന സമയത്ത് ആ യുവാവ് ഞങ്ങളുടെയൊക്കെ വീഡിയോയും ഫോട്ടോയുമൊക്കെ പകര്‍ത്തുന്നത് കണ്ടു. അത് സോഷ്യല്‍മീഡിയയില്‍ ഇടാനാണെന്ന് മനസിലായെങ്കിലും ഞങ്ങളൊന്നും പറഞ്ഞില്ല. ഒടുവില്‍ അയാള്‍ അവിടെ നിന്ന് ആരെയൊക്കെയോ വിളിച്ചതനുസരിച്ച്‌ മേലുദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞിട്ടാണ് അവരെ ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാന്‍ അനുവദിച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവര്‍ കൊണ്ടുവന്ന സത്യവാങ്മൂലത്തില്‍ ഇന്നലത്തെ തീയതിയായിരുന്നു’- സിഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button