KozhikodeKeralaLatest NewsNews

‘തൂണുകൾ ബലപ്പെടുത്തിയാൽ മതി’: കോഴിക്കോട് കെഎസ്ആ‍ർടിസി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് സർക്കാർ നിയോഗിച്ച സമിതി

നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് തുടങ്ങിയ അന്വേഷണം ഇതോടെ അനിശ്ചിതത്വത്തിലാവും

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് ഉറപ്പുവരുത്തി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് പുറത്ത്. തൂണുകൾ ബലപ്പെടുത്തിയാൽ മാത്രം മതിയെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഈ മാസം അവസാനത്തോടെ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് തുടങ്ങിയ അന്വേഷണം ഇതോടെ അനിശ്ചിതത്വത്തിലാവും.

70 കോടിയിലേറെ പണം ചിലവിട്ട് നിർമ്മിച്ച കെഎസ്ആർടിസി കെട്ടിട സമുച്ചയം അപകടാവസ്ഥയിൽ ആണെന്ന മദ്രാസ് ഐഐടി റിപ്പോർട്ട്, കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന നിർദ്ദേശം, നിർമ്മാണത്തിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് വിജിലൻസ് എടുത്ത കേസ് എന്നിവയ്‌ക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് സർക്കാർ തന്നെ നിയോഗിച്ച സമിതി കണ്ടെത്തിയത്. ഐഐടി റിപ്പോർട്ടിനെ തള്ളിക്കൊണ്ട് സർക്കാർ നിയോഗിച്ച സമിതി കഴിഞ്ഞ മാസം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലും ഉള്ളത്. കെട്ടിട സമുച്ചയത്തിന് കാര്യമായ പ്രശ്നങ്ങളില്ല. മദ്രാസ് ഐഐടിയുടെ നിഗമനങ്ങളിൽ പാളിച്ചകളുണ്ട്. ഘടനാപരമായി മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും തൂണുകൾ ബലപ്പെടുത്തിയാൽ മാത്രം മതിയെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.

Also read: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

പ്രാഥമിക റിപ്പോർട്ടിലെ നിഗമനങ്ങൾ സ്വീകാര്യമാണെന്ന് നിലപാടെടുത്ത ഗതാഗത വകുപ്പ് അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഈ മാസം അവസാനം സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് ബലപ്പെടുത്തൽ നടപടികൾ ഉടൻ തന്നെ ആരംഭിക്കും. നിർമ്മാണത്തിൽ പിഴവുകളുണ്ടെന്ന് കണ്ടെത്തി വിജിലൻസ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button