വാഷിംഗ്‌ടൺ: യുഎസ്-കാനഡ അതിർത്തിയിൽ അനധികൃതമായി എത്തിയ ഏഴ് ഇന്ത്യക്കാരിൽ രണ്ട് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഫ്രോസ്റ്റ്ബൈറ്റ് മൂലമാണ് ഇന്ത്യൻ സ്വദേശികൾക്ക് പരുക്കേറ്റത്. ഇതിൽ ഒരു യുവതിയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്. അധിക തണുപ്പിൽ നിന്നും ഉണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ഫ്രോസ്റ്റ്ബൈറ്റ്. ഇത് സംഭവിക്കുന്ന ശരീരഭാഗം മുറിച്ചുമാറ്റേണ്ടി വരാറുണ്ട്.
യുഎസ് പൗരനായ സ്റ്റീവ് ഷാൻഡാണ് മനുഷ്യ കടത്തിലൂടെ മതിയായ രേഖകളില്ലാത്ത അന്താരാഷ്ട്ര പൗരന്മാരെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ഇയാൾക്കെതിരെ വ്യാഴാഴ്ച യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ ക്രിമിനൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ജനുവരി 19ന് രണ്ട് ഇന്ത്യൻ പൗരന്മാരെ അനധികൃതമായി യുഎസ്- കാനഡ അതിർത്തി കടത്തിവിട്ടതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് അഞ്ച് ഇന്ത്യൻ സ്വേദശികളെയും അറസ്റ്റ് ചെയ്തിരുന്നു.
പെമ്പിന ബോർഡർ പട്രോൾ സ്റ്റേഷനടുത്ത് നിന്ന് ഏഴിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഒരു പുരുഷനേയും സ്ത്രീയെയും ഫ്രോസ്റ്റ് ബൈറ്റ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പുരുഷവന്റെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ കുടംബത്തിലെ നാല് പേരാണ് തണുപ്പിനെ തുടർന്ന് യുഎസ്-കാനഡബോർഡറിൽ മരവിച്ച് മരിച്ചത്. അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.
Post Your Comments