Latest NewsKeralaNews

ഇന്ത്യാ സ്‌കിൽസ് ദേശീയ മത്സരത്തിൽ കേരളത്തിന് മൂന്നാം സ്ഥാനം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യാ സ്‌കിൽസ് നാഷണൽസിൽ 25 മെഡലുകൾ നേടി കേരളം മൂന്നാം സ്ഥാനത്തെത്തി. കേരളത്തെ പ്രതിനിധീകരിച്ച് 25 സ്‌കില്ലുകളിൽ 41 മത്സരാർത്ഥികൾ പങ്കെടുത്തു.

Read Also: ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം, ചാറ്റ്‌റൂം ആരംഭിച്ചത് 18 വയസുകാരൻ:മലയാളിക്കെതിരെ അന്വേഷണം

കേരളത്തിന് എട്ട് സ്വർണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നാല് മെഡാലിയൻ ഓഫ് എക്സലൻസും ലഭിച്ചു. സ്വർണം, വെള്ളി മെഡലുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. സ്വർണം, വെള്ളി മെഡലുകൾ നേടിയവർക്ക് ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ പങ്കെടുക്കാം. 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 500 ലധികം പേർ മത്സരങ്ങളിൽ പങ്കെടുത്തു.

Read Also: വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്‌നതാ പ്രദര്‍ശനം: മധ്യവയസ്‌കൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button