തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ഡെപ്യൂട്ടേഷൻ നിയമനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരളം. കേന്ദ്രനീക്കത്തിലെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
കേന്ദ്രം നിർദേശിക്കുന്ന ഭേദഗതി നിലവിലെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും ഭേദഗതി സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുമെന്നും കത്തിൽ പറയുന്നു. അതിനാൽ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും എപ്പോള്‍ വേണമെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുന്നതിനും കേന്ദ്രത്തിന് അധികാരം നൽകുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്.
സര്‍വീസ് ചട്ടങ്ങളിലെ ഭേഗദതിയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ചൊവ്വാഴ്ചക്ക് മുന്‍പ് അഭിപ്രായം അറിയിക്കനാമെന്നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നൽകിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ കേന്ദ്ര നിര്‍ദേശത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രംഗത്ത് വരികയായിരുനിന്നു.
Post Your Comments