
ഇന്ത്യ ഗേറ്റിൽ, സുഭാഷ് ചന്ദ്രബോസിനെ ഹോളോഗ്രാം പ്രതിമ എന്ന അനാച്ഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ബോസിന്റെ 125-മത്തെ ജന്മദിനമായ ഇന്നാണ് ചടങ്ങു നടക്കുന്നത് എന്നതാണ് പ്രത്യേകത. രാഷ്ട്രം അതിന്റെ യഥാർത്ഥ നായകരെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ അറിയിച്ചു.
Also Read:എര്‍ദോഗനെ വിമര്‍ശിച്ചു: മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
‘ഡൽഹിയിൽ ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിമ ഒരു കാലത്ത് നിന്നിരുന്ന ഇന്ത്യ ഗേറ്റിൽ ഇന്ന് മുതൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമയും പിന്നീട് ഗ്രാനൈറ്റ് പ്രതിമയും സ്ഥാപിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി പ്രഖ്യാപിച്ചു. രാഷ്ട്രം അതിന്റെ യഥാർത്ഥ നായകരെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനത്ത് , ഡൽഹിയുടെ ഹൃദയസ്ഥാനത്ത് ബോസിന്റെ പ്രതിമ വരുന്നത് കുടുംബ വാഴ്ചക്കാർക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ല. അവർ മായ്ച്ചു കളയാൻ ആഗ്രഹിച്ച ചരിത്രത്തെയും മറന്നു കളഞ്ഞ നായകരെയും പുതിയ ഇന്ത്യ കണ്ടെത്തുകയാണ്’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഭാരതത്തിന് സുഭാഷ് ചന്ദ്രബോസിനോടുള്ള തീർത്താൽ തീരാത്ത കടപ്പാടിന്റെ പ്രതീകമായാണ് ഈ പ്രതിമ നിർമ്മിക്കുന്നത് എന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഗ്രാനൈറ്റിലുള്ള യഥാർത്ഥ പ്രതിമയുടെ നിർമ്മാണം പൂർത്തിയാകുന്നതു വരെ താൽക്കാലികമായാണ് ഈ ഹോളോഗ്രാം പ്രതിമ അവിടെ സ്ഥാപിക്കുക. ഈ തീരുമാനത്തിൽ കൊൽക്കത്തയിലുള്ള സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം വളരെയധികം ആഹ്ലാദഭരിതരാണ്. പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിച്ചിട്ടുണ്ട്.
Post Your Comments