ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വൃദ്ധയായ ലോട്ടറി ഏജന്റിനെ കബളിപ്പിച്ച് ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടി: പ്രതി അറസ്റ്റില്‍

ഇടുക്കി : ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

Also Read : ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ: ആരോ​ഗ്യഗുണങ്ങൾ നിരവധി..!

തന്റെ കൈവശമുണ്ടായിരുന്ന 453432 എന്ന ടിക്കറ്റിലെ നാല് എന്ന അക്കം തിരുത്തി ഒന്ന് ആക്കിയാണ് ജയഘോഷ് സാറാമ്മയുടെ കൈയ്യില്‍ നിന്നും പണവും ടിക്കറ്റും തട്ടിയെടുത്തത്. 5000 രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് ഏജന്റ് സാറാമ്മ ബേബിയെ സമീപിച്ച പ്രതി 3000 രൂപയും 2000 രൂപയുടെ പുതിയ ടിക്കറ്റും തട്ടിയെടുത്തു.

ഇതിന് മുന്‍പ് കല്ലാറില്‍ വെച്ച് ലോട്ടറി ഏജന്റായ ശ്രീകുമാറില്‍ നിന്നും, ആനച്ചാലില്‍ വെച്ച് മോളി എന്ന ഏജന്റില്‍ നിന്നും പ്രതി പണം തട്ടിയെടുത്തിരുന്നു. ടിക്കറ്റുമായി മൊത്ത വ്യാപാരിയുടെ അടുത്ത് എത്തിയപ്പോഴാണ് ഇവര്‍ തട്ടിപ്പ് മനസ്സിലാക്കിയത്. സമാനമായ തട്ടിപ്പുകള്‍ നടത്തിയതിന് ഇയാള്‍ക്കെതിരെ പല പൊലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button