ദില്ലി: രാജ്യത്ത് ഇന്നും കൊവിഡ് കണക്കുകൾ മൂന്ന് ലക്ഷം മറികടന്നു. പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കണക്കുകൾ കുറയുമ്പോഴും മരണനിരക്ക് കൂടുകയാണ്. ദില്ലിയിലെ രോഗികളുടെ എണ്ണം 11,000 ആയി കുറഞ്ഞു. ഏഴ് മാസങ്ങൾക്കിടയിലെ ഏറ്റവും കൂടിയ മരണനിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും കർണാടകയിലും പ്രതിദിന രോഗികൾ 40,000 ത്തിന് മുകളിലാണ്. ഗുജറാത്ത്, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വർദ്ധനയുണ്ടായി. ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി.
Also read: ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി, പലപ്പോഴായി പത്ത് ലക്ഷം രൂപ വാങ്ങി: വെളിപ്പെടുത്തലുമായി ദിലീപ്
തമിഴ്‌നാട്ടിൽ ഇന്ന് ലോക്ക്ഡൗൺ ആണ്. ആവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രം യാത്രാനുമതി നൽകും. ചെന്നൈ നഗരത്തിൽ അൻപതോളം ഇടങ്ങളിൽ പൊലീസ് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. സബ്‌വേകൾ, മേൽപ്പാലങ്ങൾ എന്നിവ അടയ്ക്കും. ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്തും. രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെ ഹോട്ടലുകളിൽ ആഹാര വിതരണത്തിന് അനുമതിയുണ്ട്. ഓൺലൈൻ ആഹാര വിതരണ ശൃംഖലയിലെ ജീവനക്കാർക്ക് പ്രവർത്തനാനുമതി ഉണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് കേരളത്തിലും ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
Post Your Comments