WayanadNattuvarthaLatest NewsKeralaNews

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ 18 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

മ​ല​പ്പു​റം ഏ​റ​നാ​ട് പാ​ണ്ടി​ക്കാ​ട് കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് മു​ബ​ഷീ​നെ (28) ആണ് അ​റ​സ്റ്റ് ചെ​യ്തത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മ​ല​പ്പു​റം ഏ​റ​നാ​ട് പാ​ണ്ടി​ക്കാ​ട് കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് മു​ബ​ഷീ​നെ (28) ആണ് അ​റ​സ്റ്റ് ചെ​യ്തത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ആണ് 18 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിലായത്. . മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ര​ഹ​സ്യ വി​വ​ര​ത്തി‍ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇയാൾ സഞ്ചരിച്ച കെ.​എ​ൽ 06 എ​ച്ച് 4760 ന​മ്പ​ർ ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ന്‍റ മു​ന്നി​ലെ ബോ​ണ​റ്റി​നു​ള്ളി​ലും അ​ക​ത്ത് സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലു​മായി ഏ​ഴ് പാ​ക്ക​റ്റ് ക​ഞ്ചാ​വ് ആണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Read Also : ആ മമ്മൂട്ടി ചിത്രത്തിനില്ലാത്ത പ്രശ്നമാണല്ലോ മേപ്പടിയാന്, കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്: വിവേക് ഗോപൻ

പ്ര​തി​​യും തൊ​ണ്ടി​മു​ത​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. നി​ഗീ​ഷ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പി.​എ. പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മ​ൻ​സൂ​ർ​അ​ലി, എം.​സി. സ​നൂ​പ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button