Latest NewsNewsIndia

കുടുംബത്തിനൊപ്പം നൃത്തം ചെയ്ത വധുവിന്റെ കരണത്തടിച്ച് വരന്‍: മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ച്‌ യുവതി

യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തുകയായിരുന്നു

ചെന്നൈ: വിവാഹ തലേന്ന് കുടുംബക്കാർക്ക് ഒപ്പം നൃത്തം ചെയ്തതിന് വധുവിന്റെ കരണത്തടിച്ച് പ്രതിശ്രുത വരൻ. ഈ വിവാഹം വേണ്ടെന്നു യുവതി, വരനെ ഉപേക്ഷിച്ച്‌ ബന്ധുവിനെ വിവാഹം കഴിച്ച്‌ യുവതി. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്‍രുതി എന്ന സ്ഥലത്താണ് സംഭവം.

വിവാഹത്തിന്റെ തലേദിവസം നടന്ന ആഘോഷത്തിനിടെയാണ് യുവതി മറ്റൊരു ബന്ധുവിനൊപ്പം നൃത്തം ചെയ്തത് പ്രതിശ്രുത വരനു ഇഷ്ടപ്പെട്ടില്ല. ബന്ധു യുവതിയുടെ തോളില്‍ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ പ്രകോപിപ്പിച്ചത്. ഇയാള്‍ യുവതിയുടെ കരണത്തടിക്കുകയായിരുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ പരസ്യമായി മുഖത്തടിച്ചത് യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ കുപിതയായ യുവതി വിവാഹത്തില്‍ തനിക്ക് താത്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാല്‍ക്കല്‍ വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല.

read also: തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ: ശ്രീജിത്ത് പണിക്കർ

വിവാഹം മുടങ്ങാതിരിക്കാൻ മറ്റൊരാളെ വിവാഹം ചെയ്യാൻ യുവതി സമ്മതിച്ചു. നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ ബന്ധുവായ യുവാവിനൊപ്പം യുവതിയുടെ വിവാഹം നടത്തി. യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തുകയായിരുന്നു. വിവാഹത്തിന് പിന്നാലെ കരണത്തടിച്ച യുവാവിനെതിരെ യുവതി പരാതി നല്‍കി. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി തന്റെ കുടുംബത്തിന് ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വന്നുവെന്നും നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ നല്‍കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button