ഡൽഹി: കുപ്രസിദ്ധി നേടുന്നതിനായി അല്ലു അർജുൻ നായകനായെത്തിയ പുഷ്പ സിനിമ അനുകരിച്ച് കൊലപാതകം നടത്തി ആൺകുട്ടികൾ. പുഷ്പ അടക്കമുള്ള ഗാങ്സ്റ്റര്‍ ചിത്രങ്ങൾ കണ്ട പ്രേരണയിലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ കുട്ടികൾ പോലീസിനോട് പറഞ്ഞു. ഡൽഹി ജഹാംഗീര്‍പുരി മേഖലയിൽ നടന്ന സംഭവത്തിൽ സിനിമ രംഗം അനുകരിച്ച കുട്ടികൾ ഇരുപത്തിനാലുകാരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ഷിബു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനും അതുവഴി കുപ്രസിദ്ധി നേടാനുമാണ് കുട്ടികൾ ഈ കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
മൂന്ന് ആൺകുട്ടികൾ ചേർന്ന് ക്രൂര കൊലപാതകം നടത്തുന്നതിന്റെ വീഡിയോ സിസിടിവിയിൽ പതിഞ്ഞതാണ് കേസിൽ നിർണായകമാകുകയായിരുന്നു. സ്വന്തമായി ബദ്നാം സംഘം എന്ന് വിളിച്ചിരുന്ന കുട്ടികൾ ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി ആകൃഷ്ടരായിരുന്നുവെന്ന് മൊഴി നൽകിയതായും പോലീസ് പറഞ്ഞു.
Post Your Comments