Latest NewsNewsInternational

ഇഖാമ, റീ-എൻട്രി വിസകളുടെ കാലാവധി നീട്ടി നൽകും: തീരുമാനവുമായി സൗദി

റിയാദ്: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്‌സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ തുടങ്ങിയവയുടെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി അറേബ്യ. ഇവയുടെ കാലാവധി ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകാനാണ് സൗദി അറേബ്യയുടെ തീരുമാനം.

Read Also: തൃശൂർ സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നല്ലി എംഎൽഎയ്ക്ക് കോവിഡ്

ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ, റീ-എൻട്രി വിസകൾക്ക് പുറമെ സന്ദർശക വിസകളുടെ കാലാവധിയും 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വീകരിക്കുമെന്നും സൗദി വ്യക്തമാക്കി.

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. സൗദിയിൽ നിന്ന് എക്‌സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് ഇളവ് ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്‌നതാ പ്രദര്‍ശനം: മധ്യവയസ്‌കൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button