KeralaLatest NewsNews

സിബിഐ എന്ന് കേട്ടപ്പോള്‍ മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റ് പോകുന്ന പ്രകടനം നടത്തിയ പഹയനാണ് ജയരാജൻ: മറുപടിയുമായി റിജില്‍

തിരുവനന്തപുരം : പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. റിജില്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്ന, ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴിയെപ്പോലെയാണെന്ന ജയരാജന്റെ പരിഹാസത്തിന് പിന്നാലെയാണ് റിജിലിന്റെ മറുപടി. സിബിഐ വരുന്നു എന്ന് കേട്ടപ്പോള്‍ മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റ് പോകുന്ന പ്രകടനം നടത്തിയ പഹയാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നും റിജില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കതിരൂര്‍ മനോജ് വധക്കേസില്‍ മൂന്‍കൂര്‍ ജാമ്യം കിട്ടാതെ വന്ന സാഹചര്യത്തില്‍ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ജയരാജന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സിബിഐ അന്വേഷണം ഭയന്നാണ് ജയരാജന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നായിരുന്നു ആരോപണം.

Read Also  :   തൃശൂര്‍ ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി ജീവനൊടുക്കി

കുറിപ്പിന്റെ പൂർണരൂപം :

മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റു പോകുമായിരുന്നു സി ബി ഐ വരുന്നു എന്ന് കേട്ടപ്പോൾ പി ജയരാജൻ്റെ പ്രകടനം. ആ പഹയാനാണ് എന്നെ വിമർശിക്കുന്നത്. ഈ ചെന്താരത്തെ പാർട്ടി തന്നെ മൺ താരകംമാക്കിയതിൻ്റെ സങ്കടത്തിലാണ് കക്ഷി ഇപ്പോൾ. ഷുക്കൂറും ഷുഹൈബും ഉൾപ്പെടെയുള്ള ചെറുപ്പക്കാരെ കൊല്ലാനുള്ള മരണവാറണ്ടിൽ ഒപ്പിട്ട് അവരുടെ ചോര കുടിക്കുന്ന രക്തരക്ഷസ് ഇപ്പോൾ ഖാദി ബോർഡിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.

Read Also  :  കുടുംബ വഴക്കിനെ തുടർന്ന് അടിപിടി : ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു

ഇത്തരം ചോര കൊതിയൻമാർ സർക്കാരിൻ്റെ ചെലവിൽ പൗര പ്രമുഖൻമാരായി ഒത്തുകൂടിയ സ്ഥലത്തേക്ക് തന്നെയാണ് ഞങ്ങൾ യൂത്ത് കോൺഗ്രസ്സുകാർ പ്രതിഷേധവുമായി കടന്നു വന്നത്.കൊല്ലുന്ന രാജവിന് തിന്നുന്ന മന്ത്രി എന്ന് പറയുപ്പോലെ ഡ്രൈവറും ഗൺമേനും ആ ജോലി നന്നായി ചെയ്യുന്നുണ്ട്. പിന്നെ ഭയം ഉണ്ടെങ്കിൽ ഈ പണിക്ക് നിൽക്കില്ലായിരുന്നു. കെ റെയിൽ നിന്ന് കമ്മീഷൻ പറ്റുന്നവർക്ക് സമരക്കാർ ഗുണ്ടകളും തീവ്രവാദികളും ആണ്. അതെ കുടിയിറക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദ്ധിക്കുമ്പോൾ ഈ ആക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങക്ക് കിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി തെരുവിൽ ഇനിയും ഉണ്ടാകും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button