ലക്നൗ : മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം നടന്നത്. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന് എന്നയാളാണ് മരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍. ഇതോടെ പിതാവ് കോടതിയ്ക്ക് മുന്നില്‍ വെച്ച് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ കോടതി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Post Your Comments