കാസര്‍കോട് : സിപിഎം ബോര്‍ഡില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്തതായി എസ്.ടി.യു. സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡുമായി ബന്ധപ്പെട്ടാണ് ആരോപണം. ബോര്‍ഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളാണെന്ന് എസ്.ടി.യു നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികളുടെ യഥാര്‍ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകി മോർഫ് ചെയ്താണ് ബോർഡിൽ ചേർത്തിരിക്കുതെന്നും എസ്.ടി.യു ആരോപിച്ചു. കാസര്‍കോട് നഗരത്തിലെ എ പൂള് ലീഡര്‍ എന്‍.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസുഫ്, അടുത്തിടെ വിരമിച്ച പി. ഹസൈനാര്‍ എന്ന അച്ചു തുടങ്ങിയവരുടെ ഫോട്ടോയാണ് മോർഫ് ചെയ്ത് സി.പി.എം സമ്മേളനത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്നും എസ്. ടി. യു നേതാക്കൾ പറഞ്ഞു.
Read Also : ‘യു.പിയിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥി ആകാനോ? ഏയ്…’: ‘മുഖ്യമന്ത്രി’ പരാമർശം പിൻവലിച്ച് പ്രിയങ്ക ഗാന്ധി
തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സിപിഎം സമ്മേളനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചതിനെതിരെ പരാതി നല്‍കുമെന്നും എസ്.ടി.യു പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ പറഞ്ഞു.
Post Your Comments