Latest NewsNewsIndiaCrime

ഭാര്യയുടെ നഗ്ന ദൃശ്യം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി: കേസ് കൊടുത്തതിനു ഭർത്താവിന്റെ പ്രതികാരം

ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങൾ.

മുംബൈ: ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ വാട്സ് ആപ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച്‌ യുവാവിന്റെ പ്രതികാരം. ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കാട്ടി യുവതി പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് യുവാവ് നഗ്ന ദൃശ്യങ്ങൾ പങ്കുവച്ചത്. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലാണ് സംഭവം. മുപ്പതുകാരനായ ഭർത്താവിനെതിരെയാണ് കേസ്. മാസങ്ങൾക്ക് മുൻപ് രണ്ടു കുഞ്ഞുങ്ങളുമായി ഇരുപത്തിയെട്ടുകാരിയായ യുവതി താമസം സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. തന്റെ പേരിലുള്ള വീട് നൽകാൻ ഭർത്താവും വീട്ടുകാരും നിർബന്ധിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഇതിനു പിന്നാലെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പൊലീസിൽ പരാതി നൽകി. യുവാവ് ഭാര്യയോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവതി ഇത് നിരസിച്ചതോടെ യുവാവ് ഭാര്യയുടെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു

read also: ഒമാനിൽ കാറ്റിനും മഴയ്ക്കും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാൾ വാട്സ് ആപ് സ്റ്റാറ്റസിൽ അപ് ലോഡ് ചെയ്തത്. ഈ മാസം ആദ്യമായിരുന്നു സംഭവം. യുവതിയുടെ സഹോദരി സ്റ്റാറ്റസ് കണ്ട് വിവരം യുവതിയെ അറിയിക്കുകയായിരുന്നു.

ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങൾ. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പരാതി നൽകിയതിനു പിന്നാലെ ഇയാൾ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button