ബംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. നൂറോളം മുസ്ലീം വിദ്യാർത്ഥിനികളാണ് കോളേജിൽ പഠിക്കുന്നതെന്നും എന്നാൽ ഇവരെല്ലാം കേളേജിന്റെ ചിട്ടകൾക്ക് അനുസരിച്ച് മാത്രമേ മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നും യശ്പാൽ സുവർണ വ്യക്തമാക്കി.
‘ആറ് വിദ്യാർത്ഥിനികൾ മാത്രം ഇതിന് വിരുദ്ധമായി അടുത്തിടെ പ്രവർത്തിക്കുകയുണ്ടായെന്നും ഇവരുടെ പ്രവൃത്തിയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് മാതാപിതാക്കൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്നും സാധാരണമായി വസ്ത്രം ധരിച്ചാണ് ആറ് പേരും കോളേജിൽ എത്തുന്നത്. എന്നാൽ ഇവിടെയെത്തിയ ശേഷം ഹിജാബ് ധരിക്കുന്നു. ക്ലാസിൽ കയറാതെ ക്യാമ്പസിന്റെ പലഭാഗങ്ങളിലായിരുന്ന് സമയം കളയുകയാണ് ഇവർ ചെയ്യുന്നത്’. യശ്പാൽ സുവർണ പറഞ്ഞു.
കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ? ലക്ഷ്മി പദ്മയ്ക്ക് പിന്തുണയുമായി ബിന്ദു കൃഷ്ണ
അതേസമയം, ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ച് നിൽക്കുകയാണെന്നും. ഇക്കാര്യം അനുസരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കോളേജിൽ നിന്നും പിരിഞ്ഞുപോകാമെന്നും അദ്ദേഹം പറഞ്ഞു. ‘വിദ്യാർത്ഥിനികളുടെ പ്രവർത്തിക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ക്യാമ്പസ് ഫ്രണ്ടാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു കുട്ടിയേയും പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല’. യശ്പാൽ വ്യക്തമാക്കി.
ഇത്തരം വിഷയങ്ങൾ മറ്റ് കുട്ടികളെ ബാധിക്കരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നും വിഷയത്തിൽ കോളേജിന്റെ തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ തുടരാൻ നിർബന്ധിക്കില്ലെന്നും അവർക്ക് പഠിക്കാൻ താത്പര്യമില്ലെങ്കിൽ ടിസി വാങ്ങി പോകാമെന്നും യശ്പാൽ കൂട്ടിച്ചേർത്തു.
Post Your Comments