അബുദാബി: യുഎഇയിൽ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അറേബ്യൻ ഗൾഫിൽ പൊതുവെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 3.30 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരുന്നു. കടലിൽ എട്ട് മുതൽ 10 അടി വരെ ഉയരത്തിൽ തിരമാല വീശിയടിക്കാനും സാധ്യതയുണ്ട്. പൊതുവെ തണുത്ത കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Read Also: കുടുംബത്തിനൊപ്പം നൃത്തം ചെയ്ത വധുവിന്റെ കരണത്തടിച്ച് വരന്‍: മറ്റൊരു ബന്ധുവിനെ വിവാഹം കഴിച്ച് യുവതി
Post Your Comments