അമ്പലപ്പുഴ: റെയിൽവേ ഭൂമിയിലെ മരം സ്വകാര്യവ്യക്തി അനുമതിയില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള വാകമരമാണ് റെയിൽവേയുടെ അനുമതിയില്ലാതെ മുറിച്ചുമാറ്റിയത്.
സ്ഥലം ഉടമ റോഡിനു സമീപമുള്ള സ്ഥലം മറ്റൊരാൾക്കു വിറ്റിരുന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് സ്ഥലത്തിനു മുൻവശം റോഡിനോടു ചേർന്നുള്ള മരം മുറിച്ചുമാറ്റിയത്. ഈ സ്ഥലത്തേക്കു വാഹനങ്ങൾ കടന്നുപോകാൻ മരം തടസമായതോടെയാണ് മരം മുറിച്ചതെന്നാണ് പറയുന്നത്.
Read Also : ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
റെയിൽവേയുടെ അനുമതി തേടാതെയാണ് മരം മുറിച്ചത്. വിവരമറിഞ്ഞ് ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥല ഉടമയ്ക്കെതിരേ കേസെടുക്കുമെന്നാണ് സൂചന.
Post Your Comments