
കൊടുങ്ങല്ലൂര്‍: ക്ഷേത്ര മേല്‍ശാന്തിയുടെ മകൻ യുവതിയേയും മക്കളേയും ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കൊടുങ്ങല്ലൂര്‍ ക്ഷേത്ര മേല്‍ശാന്തി പരമേശ്വര്‍ ഉണ്ണിയാരുടെ മകന്‍ ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് ആരോപണം ഉയര്‍ത്തി രംഗത്ത് എത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ചു വരികെയാണ് മകനേയും സവിതയേയും അമ്മയേയും വീട്ടില്‍ നിന്നും പുറത്താക്കിയത്. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: മോശം കാലാവസ്ഥ: ദുബായ് ഗ്ലോബൽ വില്ലേജ് താത്ക്കാലികമായി അടച്ചു
ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും സവിത പറയുന്നു. സ്വത്ത് കൈക്കലാക്കാനാണ് ഭര്‍ത്താവ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സവിതയുടെ ആരോപണം. അമ്മയെ ദേഹോപദ്രവം ചെയ്‌തെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും സവിത പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ പിന്നില്‍ പോയി ഉണ്ടായിരുന്ന സ്വകാര്യ ജോലിയും നഷടപ്പെട്ടുവെന്നും വീഡിയോയില്‍ പറയുന്നു.താന്‍ ഇപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ പറയുന്നു.
Post Your Comments