NattuvarthaLatest News

ആചാരപ്പെരുമയോടെ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് തുടക്കം

കൊടുങ്ങല്ലൂര്‍ : ആചാരപ്പെരുമയോടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിനു ഇന്നു കൊടിയേറും. പാരമ്പര്യ അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിചെക്കന്‍ വലിയതമ്പുരാന്‍ കെ.രാമവര്‍മരാജയില്‍ നിന്നു കൊടിയേറ്റത്തിനുള്ള അനുമതിയും ചടങ്ങിനു ധരിക്കാന്‍ പവിഴമാലയും ഏറ്റുവാങ്ങി.

ക്ഷേത്രം മാനേജര്‍ യഹുലദാസ്, സുരേന്ദ്രവര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യ ചടങ്ങാണ് കുംഭ ഭരണി നാളിലെ കൊടികയറല്‍. രാവിലെ 7.45നാണ് കൊടിയേറ്റ ചടങ്ങുകള്‍. ശേഷം അവകാശികളായ എടമുക്കിലെ കുഡുംബി സമുദായക്കാര്‍ ക്ഷേത്രത്തിലെ ആല്‍മരങ്ങളിലും പന്തലുകളിലും കൊടികള്‍ ഉയര്‍ത്തും. ഏപ്രില്‍ 7നു ഞായറാഴ്ചയാണ് പ്രസിദ്ധമായ കാവുതീണ്ടല്‍. 8നു ഭരണിയും.

shortlink

Related Articles

Post Your Comments


Back to top button