ഐസ്വാൾ : രണ്ടര ടൺ സ്ഫോടകവസ്തുക്കളുമായി മ്യാൻമർ സ്വദേശിയെ പിടികൂടി ആസാം റൈഫിൾസ്. മിസോറാമിൽ വെച്ചാണ് ഇയാളേയും ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാരെയും സൈന്യം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4,500 മീറ്റർ ഡിറ്റണേറ്ററുകളും സൈനികർ പിടിച്ചെടുത്തു.
ആസാം റൈഫിൾസും മിസോറാം പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലൂടെയാണ് സൈഹ ജില്ലയിലെ സാംഗ്ലിംഗ് ഭാഗത്ത് നിന്നും ഇവരെ പിടികൂടാനായത്. ഭീകരരിൽ നിന്നും സ്‌ഫോടകവസ്തുക്കൾക്ക് പുറമെ 73,500 ഇന്ത്യൻ കറൻസിയും 9,35,000 മ്യാന്മർ കറൻസിയും പിടിച്ചെടുത്തതായും പിടികൂടിയ ഭീകരർ ചിൻ നാഷണൽ ഫ്രണ്ടിൽ (സിഎൻഎഫ് ) പ്രവർത്തിക്കുന്നവരാണ് എന്നും ആസാം റൈഫിൾസ് മേജർ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിലൂടെ സാധാരണക്കാരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുന്നത് തടയാൻ ആസാം റൈഫിൾസിന് സാധിച്ചുവെന്നും മേജർ റാവത്ത് കൂട്ടിച്ചേർത്തു. അതേ സമയം, പിടികൂടിയ ഭീകരരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സൈനികർ തയ്യാറായിട്ടില്ല.
Post Your Comments