തിരുവണ്ണാമലൈ: പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 16 കാരി എലിവിഷം കഴിച്ചു ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ചയാണ് 16 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടി മരിച്ചത്.
തിരുവണ്ണാമലയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ വച്ച് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. വാടകവീട്ടില്‍ താമസിച്ചിരുന്ന കല്ലുറിച്ചി ടൗണ്‍ സ്വദേശിയും ഡ്രൈവറുമായ ജി ഹരിപ്രസാദിനെ (27) തിരുവണ്ണാമലൈ ഓള്-വുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകുകയും 12 ദിവസത്തോളം തിരുവണ്ണാമലൈ ജിഎച്ച്സില്‍ ജീവിതത്തോട് മല്ലിട്ട് ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.
പീഡനം സംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ അറിയിക്കാത്തതിനെ തുടര്‍ന്ന് തിണ്ടിവനം താലൂക്ക് സ്വദേശികളായ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (ഇഎംആര്‍എസ്) ഹെഡ്മാസ്റ്റര് ഐ കുമാരഗുരുബരന്‍ (51), ഹോസ്റ്റല്‍ വാര്ഡന് ടി ഷെന്ബാഗവല്ലി (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments