Latest NewsSaudi ArabiaNewsInternationalGulf

മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി

റിയാദ്: മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി സൗദി. സൗദി പൗരന്മാർക്കായി മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി.

Read Also: രണ്ട് വയസുകാരനു കുത്തിവയ്പ്പെടുത്തത് ആശുപത്രിയിലെ 17കാരിയായ തൂപ്പുകാരി: കുട്ടി മരിച്ചു, നാല് പേര്‍ അറസ്റ്റില്‍

വരും ദിവസങ്ങളിൽ മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്കായി മാറ്റിവെക്കുന്നതിനാണ് മന്ത്രാലയം പദ്ധതിയിടുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻറ് വക്താവ് സാദ് അൽ ഹമദ് വ്യക്തമാക്കി. മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണ നടപടികൾ നിർബന്ധമായും നടപ്പിലാക്കുമെന്നും ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: മുസ്ലിം, ഭര്‍ത്താവ് കൂടെ ഇല്ല: വാടകയ്ക്ക് ഫ്‌ളാറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു സംവിധായിക

shortlink

Related Articles

Post Your Comments

Related Articles


Back to top button