കൊച്ചിയില്‍ ഫ്ലാറ്റ് നോക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെര്‍ഷാദ്. ഫേസ്ബുക്കിലൂടെയാണ് രതീന തന്‍റെ അനുഭവം പങ്കുവെച്ചത്. മുസ്‍ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായെന്നാണ് സംവിധായിക പറയുന്നത്. ഇത്തരം അനുഭവം മുന്‍പുമുണ്ടായിട്ടുള്ളതിനാല്‍ പുതുമ തോന്നിയില്ലെന്നും ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പക്ഷേ പുതുമ തോന്നിയെന്നും റത്തീന പറയുന്നു.
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല, ഭർത്താവ് കൂടെ ഇല്ലേൽ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്ലാറ്റുടമസ്ഥര്‍ പറഞ്ഞതായി റത്തീന കുറിപ്പില്‍ പറയുന്നു. നോട്ട് ആള്‍ മെന്‍ എന്നു പറയുന്നപോലെ നോട്ട് ആള്‍ ലാന്‍ഡ് ലോര്‍ഡ്സ് എന്ന് പറഞ്ഞു നമുക്ക് ആശ്വസിക്കാമെന്നും റത്തീന കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’വിന്‍റെ സംവിധായികയാണ് റത്തീന.
റത്തീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘റത്തീന ന്ന് പറയുമ്പോ??’
‘പറയുമ്പോ?’
മുസ്ലിം അല്ലല്ലോ ല്ലേ??’
‘യെസ് ആണ്…’
‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി. സിനിമായോ, നോ നെവർ. അപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
‘ബാ.. പോവാം ….”
—
Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…
Post Your Comments