ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനായിരിക്കുമെന്ന സൂചന നൽകി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാര്‍ത്താസമ്മേളനത്തില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്.
‘ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാൻ സാധിക്കും’-എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്ഗാന്ധിക്കൊപ്പമായിരുന്നു പ്രിയങ്കയുടെ വാര്‍ത്താസമ്മേളനം.
Read Also : ഇന്ത്യയിൽ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനൊരുങ്ങി റെനോ
അതേസമയം, യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിനെയും ബിഎസ്പി മായാവതിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments