ന്യൂഡൽഹി: ലോകനേതാക്കളിൽ ഒന്നാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സർവ്വേ
റിപ്പോർട്ട്. മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസിയാണ് സർവ്വേ നടത്തിയത്. നരേന്ദ്ര മോദിക്ക് ആഗോള തലത്തിൽ 71 ശതമാനം അംഗീകാരം ലഭിക്കുന്നുണ്ടെന്ന് സർവ്വേയിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണേയും പുറകിലാക്കി കൊണ്ടാണ് മോദി ഈ നേട്ടം കൈവരിച്ചത്.
ജോ ബൈഡന് 43 ശതമാനം അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. ബോറിസ് ജോൺസണെ 26 ശതമാനം ആളുകൾ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് സർവേ വ്യക്തമാക്കുന്നു. മെക്‌സികോ പ്രസിഡന്റ് ആൻഡ്രീസ് മാനുവൽ ലോപസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
2020 മെയിൽ, പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിംഗ് 84 ശതമാനമായിരുന്നു. 2021-ൽ, അത് 63 ശതമാനമായി കുറഞ്ഞു. ഇന്ത്യ ശരിയായ ദിശയിലാണ് പോകുന്നതെന്ന് 70 ശതമാനം ആളുകൾ വിശ്വസിക്കുന്നുണ്ട്. 30 ശതമാനം ആളുകൾ മാത്രമാണ് ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments